ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആണ് സര്‍വീസ് നടത്തുക. യാത്രയുടെ ഫ്‌ലാഗ് ഓഫ് ദേവസം മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞദിവസം നിര്‍വഹിച്ചു.

എ.സി ബസിലെ യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 450 രൂപയും കുട്ടികള്‍ക്ക് 350 രൂപയുമാണ് നിരക്ക്. രാവിലെ 8 30ന് മജെസ്റ്റിക് കെംപെഗൗഡ ബസ് ടെര്‍മിനലില്‍ നിന്ന് യാത്ര പുറപ്പെടും. ഗലി ആഞ്ജനേയ ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം, ഷണ്മുഖസ്വാമി ക്ഷേത്രം, ദേവി കാരുമാരി അമ്മാനാവര ക്ഷേത്രം, ഓംകാര്‍ ഹില്‍സ് ക്ഷേത്രം, വൈകുണ്ഠ ക്ഷേത്രം, ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമം, ബനശങ്കരി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര.

യാത്രക്കാർക്ക് കെഎസ്ആർടിസി വെബ്സൈറ്റ് (www.ksrtc.in) വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബിഎംടിസി ഹെൽപ്പ് ലൈൻ – 080-22483777, 7760991170.

<BR>
TAGS : BMTC, TEMPLE, TOURISM, PILGRIMS
SUMMARY : BMTC’s Divya Darshan Yatra to temples begins on 31st

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *