കാർ മഴവെള്ള ഓടയിലേക്ക് മറിഞ്ഞു; കാസറഗോഡ് സ്വദേശിയായ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

കാർ മഴവെള്ള ഓടയിലേക്ക് മറിഞ്ഞു; കാസറഗോഡ് സ്വദേശിയായ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ റോഡരികിലെ മഴവെള്ള ഓടയിലേക്ക് മറിഞ്ഞ് കാസറഗോഡ് സ്വദേശിയായ ഫോട്ടോഗ്രാഫർ മരണപ്പെട്ടു. ബന്തിയോട്  സ്വദേശിയും ഉപ്പളയിലെ സ്റ്റുഡിയോ ഉടമയുമായ സൂര്യനാരായണൻ (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മംഗളൂരു-ഉഡുപ്പി ദേശീയപാതയിൽ കോടിക്കൽ ക്രോസിന് സമീപത്താണ് അപകടമുണ്ടായത്.

പണമ്പൂർ നന്ദികേശ്വര ക്ഷേത്രത്തിലെ ഒരു പരിപാടി ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് കാര്‍ അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കാർ ഓടയിലേക്ക് പതിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 6. 15 ഓടെയായിരുന്നു അപകടം. ഓടയിലേക്ക് പതിച്ച കാർ ചെളിവെള്ളത്തിൽ താഴുകയും രക്ഷപ്പെടാനവാതെ സൂര്യനാരായണൻ കാറിനകത്ത് കുടുങ്ങുകയുമായിരുന്നു.

വർഷങ്ങളോളം ഉഡുപ്പിയിലെ കെഡിയൂർ വാർൺ ലാബിൽ ജോലി ചെയ്തിരുന്ന സൂര്യനാരായണൻ, അടുത്ത കാലത്താണ് ഉപ്പളയ്ക്ക് സമീപം സ്വന്തമായി ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ ആരംഭിച്ചത്. ഉഡുപ്പിയിൽ ‘വർ സൂര്യ’ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം സാമൂഹിക പ്രവർത്തകനുമായിരുന്നു.

പണമ്പൂർ ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
<BR>
TAGS : CAR ACCIDENT, MANGALURU,
SUMMARY : Car overturns into rainwater drain; Kasaragod native photographer dies tragically

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *