ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000ലധികം പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വലിയ റാലിയോടെയാണ് നിലമ്പൂർ താലൂക്ക് ഓഫീസില്‍ എത്തി ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക.

പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികള്‍ എത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. ആര്യാടൻ മുഹമ്മദ് മത്സരിച്ചിരുന്ന കാലത്തും എസ്റ്റേറ്റ് തൊഴിലാളികള്‍ തന്നെയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയിരുന്നത്. അതേസമയം, പി വി അൻവറുമായി ചർച്ചകള്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

നിലമ്പൂരില്‍ പി വി അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പിണറായി വിജയനെതിരായ രാഷ്ട്രീയമാണ് അൻവറിനുള്ളതെങ്കില്‍ അതാണ് ചെയ്യേണ്ടത്. അൻവറിന്റെ കാര്യത്തില്‍ ഒരു നേതാവിനും പ്രത്യേക അജണ്ടയില്ലെന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയിലെന്നാണ് വിവരം.

TAGS : ARYADAN SHOUKATH
SUMMARY : Aryadan Shoukath will file his nomination papers on Saturday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *