കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. ട്രാക്കിൽ മരം വീണതോടെ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകി. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. പുലർച്ചെ 5.55ന് പുറപ്പെടേണ്ട ട്രെയിൻ 2 മണിക്കൂർ 50 മിനിറ്റ് വൈകി 8.45നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്.

കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 9.30ന് എത്തേണ്ടയിരുന്ന ട്രെയിൻ ഇന്ന് പുലർച്ചെ 1.30നാണ് എത്തിയത്. ട്രാക്കുകളിൽ മരങ്ങൾ വീണ് ​ഗതാ​ഗതം തടസപ്പെട്ടതാണ് ട്രെയിനുകൾ വൈകാൻ കാരണം. ​ഗുരുവായൂർ എക്സ്പ്രസ് രണ്ട് മണിക്കൂറും ​ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയുമാണ് ഓടുന്നത്. എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിലുള്ള ട്രാക്കിലാണ് കൂടുതലായി മരങ്ങൾ വീണ് ​ഗതാ​ഗത തടസമുണ്ടായത്.
<BR>
TAGS: HEAVY RAIN KERALA, TRAINS DELAYED
SUMMARY : Heavy rains; Trains running late in the state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *