ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ

ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ അബ്ദുൽ റഹ്‌മാനെ (32) വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റില്‍. ബണ്ട്വാൾ ശിവജി നഗർ സ്വദേശികളായ പൃഥ്വിരാജ് (21), ചിന്തൻ (19), ബണ്ട്വാൾ കുരിയാല സ്വദേശി ദീപക് (21) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘം കല്ലിഗെ കാനപാടിയിൽ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന. അവർക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൽ റഹ്‌മാനെ ഇരക്കൊടിയിൽ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. റഹ്‌മാനും സഹായിയായ ഖലന്ദർ ഷാഫിയും പിക്കപ്പ് വാനിൽനിന്ന് മണൽ ഇറക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ദക്ഷിണ കന്നട ജില്ലയിൽ ഇന്ന് വൈകിട്ട് ആറു വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
<BR>
TAGS : BANTWAL MURDER, MANGALURU
SUMMARY: Murder of pickup van driver in Bantwal: Three arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *