ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബെംഗ​ളൂ​രു: ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​കളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വില്‍പ്പനയ്ക്ക് ഒത്താശ ചെയ്ത  റി​ട്ട. നഴ്സും പിടിയിലായി. ചി​ക്ക​മ​ഗ​ളൂ​രു എ​ൻ.​ആ​ർ പു​ര താ​ലൂ​ക്കി​ലെ ഹ​രാ​വ​രി ഗ്രാ​മ​ത്തി​ലാണ് സംഭവം.  എ​ൻ.​ആ​ർ പു​ര സ്വ​ദേ​ശി​ക​ളാ​യ ര​ത്‌​ന (45), ഭ​ർ​ത്താ​വ് സ​ദാ​ന​ന്ദ എ​ന്നി​വ​ർ കു​ഞ്ഞി​നെ കാ​ർ​ക്ക​ള സ്വ​ദേ​ശി രാ​ഘ​വേ​ന്ദ്ര​ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. അറസ്റ്റിലായ റി​ട്ട. നഴ്സ് കു​സു​മ​യു​ടെ സ​ഹോ​ദ​ര​നാ​ണ് ഇ​യാ​ൾ. കു​സു​മ​യാ​ണ് ഇ​ട​നി​ല​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

ര​ത്‌​ന​ക്കും സ​ദാ​ന​ന്ദ​നും മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്, അ​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ളെ വി​റ്റ​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്. സംഭവത്തില്‍ എ​ൻ.​ആ​ർ പു​ര പോ​ലീ​സ് കേ​സെ​ടു​ത്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ഞ്ഞി​നെ എ​ൻ.​ആ​ർ പു​ര പോ​ലീ​സ് ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി.
<BR>
TAGS : NEW BORN BABY
SUMMARY : Two-day-old baby sold for Rs 1 lakh; three arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *