മാഹിയിലും പുതുച്ചേരിയിലും മദ്യത്തിന് വില വര്‍ധിച്ചു

മാഹിയിലും പുതുച്ചേരിയിലും മദ്യത്തിന് വില വര്‍ധിച്ചു

വിവിധയിനം മദ്യത്തിന് 10 മുതല്‍ 20 വരെ ശതമാനമാണ് വർധന. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വർധിച്ചത്. 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാല്‍ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചത്.

പുതിയ വില 28 മുതലുള്ള മദ്യത്തിനുമാത്രം. മദ്യശാല ഉടമകള്‍ 28 മുതല്‍ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വില്‍ക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി (എൻഫോഴ്സസ്മെൻ്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് 2011-ലെ പുതുച്ചേരി ലീഗല്‍ മെട്രോളജി (എൻഫോഴ്സസ്മെൻ്റ്) കണ്‍ട്രോളർ റൂള്‍സ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികള്‍ 04132 262090 എന്ന നമ്പറില്‍ അറിയിക്കണം.

TAGS : LATEST NEWS
SUMMARY : Liquor prices increase in Mahe and Puducherry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *