മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം പൂയപ്പള്ളി ഓയോർ പയ്യപ്പോട് സ്വദേശി കാക്കോട് പുത്തൻ വീട് റസാഖിന്റെ മകൻ മുഹമ്മദ്‌ റംഷാദ് (28) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി  ബെംഗളൂരുവില്‍ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ജോലി ചെയ്യവേയാണ് ഷോക്കേറ്റ് മരിച്ചത്.

തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം യലഹങ്ക ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ എഐകെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്: റസീന. സഹോദരിമാര്‍: റംസീന, റൈഹാന. ഖബറടക്കം പയ്യക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
<BR>
TAGS : MALAYALI YOUTH, ELECTROCUTED,
SUMMARYB : Malayali youth dies of shock in Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *