ലോറിയുടെ പിന്നിലിടിച്ച്‌ കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു

ലോറിയുടെ പിന്നിലിടിച്ച്‌ കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു

കൊച്ചി: ആലുവയില്‍ ലോറിയുടെ പിന്നിലിടിച്ച്‌ കാർപൂർണ്ണമായി കത്തിനശിച്ചു. ദേശീയപാതയില്‍ ബൈപാസില്‍ ഇന്ന് പുലർച്ചെ സിഗ്നല്‍ കാത്ത് കിടന്നിരുന്ന ലോറിക്ക് പിന്നിലാണ് ബിഎംഡബ്ലു കാർ ഇടിച്ചത്. അപകടത്തില്‍ ആർക്കും പരുക്കില്ല. പുലര്‍ച്ചെ ഒന്നരമണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്.

ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അതേസമയം എറണാകുളം പനമ്പിള്ളി നഗറില്‍ കാർ കുഴിയില്‍ വീണു. ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് കാർ വീണത്. വലിയ അനാസ്ഥയാണുണ്ടായതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

TAGS : LATEST NEWS
SUMMARY : Car completely burnt after hitting the back of a lorry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *