പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; 18 പവനും 10,000 രൂപയും നഷ്ടമായി

പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; 18 പവനും 10,000 രൂപയും നഷ്ടമായി

മണ്ണാര്‍ക്കാട്: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 18 പവന്‍ മോഷ്ടിച്ചു. മണ്ണാര്‍ക്കാട് വടക്കുമണ്ണം ശിവന്‍കുന്ന് ശിവക്ഷേത്രത്തിന് മുന്‍വശത്തെ റിട്ട. അധ്യാപകരായ ശ്രീനിലയത്തില്‍ ശീധരന്റെയും ശ്രീദേവിയുടെയും വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച്‌ 18 പവനും 10,000 രൂപയുമാണ് മോഷ്ടിച്ചത്.

അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സ്വര്‍ണാഭരണങ്ങളും പണവും. ഇന്നലെ രാത്രിയായിരുന്നു മോഷണം. വീട്ടുകാര്‍ കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരുവിലെ മകന്റെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്തനിലയില്‍ കണ്ടത്. അടുക്കളവാതിലും തുറന്നിട്ട നിലയിലായിരുന്നു.

ഉടന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് മണ്ണാര്‍ക്കാട് പോലീസിന് വിവരം നല്‍കി. പോലീസെത്തി നടത്തിയ പരിശോധനയില്‍ കവര്‍ച്ച നടന്നതായി വ്യക്തമായി. വീട്ടുകാര്‍ സ്ഥലത്തെത്തിയശേഷമേ നഷ്ടപ്പെട്ടതിന്റെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകൂ.

TAGS : ROBBERY
SUMMARY : Theft at locked house; 18 pieces of jewellery and Rs 10,000 lost

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *