ലോകസുന്ദരിപ്പട്ടം തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതയ്ക്ക്

ലോകസുന്ദരിപ്പട്ടം തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതയ്ക്ക്

ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടം ചൂടി തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതത ചുങ്സ്രി. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന 72-ാമത് മിസ് വേള്‍ഡ് കിരീട മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലന്റ് കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട് മൂന്നാംസ്ഥാനവും മിസ് മാർട്ടനി നാലാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യക്കാരിയായ നന്ദിനി ​ഗുപ്ത അവസാന എട്ടിൽ ഇടംനേടിയില്ല. ഇരുപതിലാണ് ഇന്ത്യയുടെ നന്ദിനി ​ഗുപ്ത ഇടംനേടിയത്.

ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ് സുചാത. 2024-ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്കോവ സുചാതയെ കിരീടം അണിയിച്ചു. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് വൈകുന്നേരം ആറരയോടെയാണ് എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.

മുൻ ലോകസുന്ദരി മാനുഷി ഛില്ലർ, നടൻ റാണ ദ​ഗുബാട്ടി, നടി നമ്രത ശിരോദ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ജാക്വിലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. തുടർച്ചയായി രണ്ടാംവർഷമാണ് ഇന്ത്യ ലോകസുന്ദരിമത്സരത്തിന്റെ വേദിയാകുന്നത്.
<BR>
TAGS : MISS WORLD TITLE
SUMMARY : Thailand’s Opal Suchata wins Miss World title

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *