പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ മത്സരിക്കും.തൃണമൂൽ ദേശീയ നേതൃത്വം ചിഹ്നം അനുവദിച്ചു നൽകി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. തൃണമൂലിന്റെആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും.

അതേസമയം മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്തായാലും മത്സരിക്കുന്നതിൽ പിവി അൻവറിന്റെ നിർണായക തീരുമാനവും ഇന്നുണ്ടായേക്കും.

അതേസമയം നിലമ്പൂർ ഉപതെഞ്ഞെടുപ്പിൽ മത്സര ചൂട് മുറുകുകയാണ്.എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് എൻഡിഎയും. പരി​ഗണനയിലുള്ള മൂന്ന് പേരുടെ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കി.

<br>
TAGS : NILAMBUR BY ELECTION, PV ANVAR
SUMMARY : PV Anwar to contest from Nilambur, official announcement today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *