ട്രെയിന്‍ പാളം തെറ്റി; ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, 30 പേർക്ക് പരുക്ക്

ട്രെയിന്‍ പാളം തെറ്റി; ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, 30 പേർക്ക് പരുക്ക്

മോസ്‌കോ: റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിൽ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ബ്രയാന്‍സ്‌ക് മേഖലയിലെ വൈഗോണിച്സ്‌കിയിലാണ് ട്രെയിന്‍ പാളം തെറ്റി അപകടമുണ്ടായത്.

മോസ്‌കോ-ക്ലിമോ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള പാലം തകര്‍ന്ന് ട്രാക്കിലേക്ക് വീണതാണ് അപകടത്തിന് ഇടയാക്കിയത്. തകര്‍ന്ന പാലത്തില്‍ നിന്നുള്ള കോണ്‍ക്രീറ്റിന് ഇടയില്‍ കുടുങ്ങി ട്രെയിനിന്റെ ബോഗികള്‍ പിളര്‍ന്നു.

അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട് റീജിയണൽ ഗവർണർ അലക്സാണ്ടർ ബൊഗോമാസ് സ്ഥിരീകരിച്ചു. ഒരു ഫെഡറൽ ഹൈവേയ്ക്ക് സമീപമാണ് പാളം തെറ്റിയത്, ഒന്നിലധികം രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന് റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു.
<BR>
TAGS : TRAIN ACCIDENT, RUSSIA
SUMMARY : Train derails; Seven people including loco pilot killed, 30 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *