വടകരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

വടകരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

കണ്ണൂർ: പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍, വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്.

പുതുപ്പണം വെളുത്ത മല വായനശാലയുമായി ബന്ധപ്പെട്ട് വായനശാലയുടെ മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. പരുക്കേറ്റ മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘർഷം ഉണ്ടായ സ്ഥലത്ത് നിലവില്‍ പോലീസ് കാവല്‍ ഏ‍ർപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് പുതുപ്പണത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

TAGS : CPM
SUMMARY : CPM-BJP clash in Vadakara; Three CPM workers stabbed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *