പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസ്; എട്ട് സംസ്ഥാനങ്ങളില്‍ എൻ‌ഐ‌എ പരിശോധന

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസ്; എട്ട് സംസ്ഥാനങ്ങളില്‍ എൻ‌ഐ‌എ പരിശോധന

ന്യൂഡൽഹി: പാകിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ലക്ഷ്യംവെച്ച് വ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നലെ എട്ട് സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ വൻ തിരച്ചിൽ നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി, മഹാരാഷ്ട്ര (മുംബൈ), ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായിരുന്നു അന്വേഷണം. പാക് രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുള്ളതായി സംശയിക്കുന്നവരുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.സ്​ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

പാക് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലുമായിരുന്നു പരിശോധനയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ, സാമ്പത്തിക രേഖകൾ എന്നിവ അധികൃതർ പിടിച്ചെടുത്തതായാണ് വിവരം. പാക് ചാരവൃത്തി ശൃംഖലയെക്കുറിച്ചുള്ള എൻഐഎയുടെ നിലവിലെ അന്വേഷണത്തിന്റെ ഭാ​ഗമായാണ് രേഖകൾ പിടിച്ചെടുത്തത്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 61(2) (ക്രിമിനൽ ഗൂഢാലോചന), 147 (ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുകയോ ശ്രമിക്കുകയോ ചെയ്യുക), 148 (കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഗൂഢാലോചന), 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5 (രഹസ്യ ഔദ്യോഗിക വിവരങ്ങളുടെ അനധികൃത ആശയവിനിമയം), 1967 ലെ യുഎ(പി) ആക്ടിലെ സെക്ഷൻ 18 (ഭീകര പ്രവർത്തനങ്ങളിലോ അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലോ ഉൾപ്പെട്ട വ്യക്തികൾ) എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് എൻഐഎ അന്വേഷണം തുടർന്ന് വരുന്നത്.
<BR>
TAGS : SPY WORK, NIA RAID
SUMMARY : Spying for Pakistan case; NIA inspects eight states

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *