കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം ഒളശയില്‍ കനത്ത മഴയ്ക്കിടെ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥി ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്.

ഇന്നലെ രാത്രി 11.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലന്‍ വീട്ടില്‍ നിന്നും പുറത്ത് പോയത്. തിരികെ വരുന്നതിനിടെ കാണാതാവുകയായിരുന്നു.

രാത്രി വൈകിയും അലന്‍ വീട്ടില്‍ എത്താതിരുന്നതോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും വെസ്റ്റ് പോലീസും നടത്തിയ തിരച്ചിലില്‍ ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍ നിന്നും യുവാവിന്റെ സൈക്കിള്‍ കണ്ടെത്തി. തുടര്‍ന്ന് വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
<br>
TAGS : DROWN TO DEATH, KOTTAYAM NEWS
SUMMARY : College student dies tragically after falling into a flooded pond in Kottayam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *