പാചകവാതക വില കുറഞ്ഞു

പാചകവാതക വില കുറഞ്ഞു

ന്യൂഡൽഹി: വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില കുറച്ച്‌ എണ്ണ കമ്പനികള്‍. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികള്‍ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വില 1723.50 രൂപയായാണ് കുറച്ചത്. ഈ വർഷം ഇത് രണ്ടാം തവണയാണ് എല്‍.പി.ജി സിലിണ്ടറിന്റെ വില കുറക്കുന്നത്.

മാസത്തിലൊരിക്കലാണ് എല്‍.പി.ജി വിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. അതേസമയം, ഗാർഹിക എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാർച്ചില്‍ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയിരുന്നു. ആഗോളവിപണിയില്‍ എണ്ണവില ഉയർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടിയത്.

TAGS : GAS
SUMMARY : Cooking gas prices have decreased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *