കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

ബെംഗളൂരു: കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിനു ആരംഭമായി. കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി സംസ്ഥാന കലോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ മനോഹര കുറുപ്പ് ട്രഷറർ മുരളീധർ നായർ, എംഎംഇടി പ്രസിഡന്റ് ആർ മോഹൻദാസ് സെക്രട്ടറി എൻ കേശവപിള്ള ട്രഷറർ ബി സതീഷ് കുമാർ, കലോത്സവം ജനറൽ കൺവീനർ ഡോ. മോഹന ചന്ദ്രൻ, സി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

ജൂൺ 2,9,16,30 എന്നീ ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 42 കരയോഗങ്ങളിൽ നിന്നുള്ള 1400 കലാപ്രതിഭകൾ പങ്കെടുക്കുന്നു. ഏറ്റവും കൂടുതൽ ഗ്രേഡ് ലഭിക്കുന്ന കരയോഗത്തിനു എവർ റോളിംഗ് ട്രോഫിയും ഏറ്റവും മികച്ച  അംഗങ്ങൾക്ക് കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങളും നൽകുന്നതാണ്. ഉദ്‌ഘാടന ദിവസം 5 വേദികളിലായി തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഫാൻസി ഡ്രസ്സ്, ഫ്ലൂട്ട്, വയലിൻ, വീണ, ഗിത്താർ, ചെണ്ട, മൃദംഗം, കീ ബോർഡ്, കാർട്ടൂൺ, കളർ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നി മത്സരങ്ങള്‍ നടന്നു.

<BR>
TAGS: RELIGIOUS, KNSS
KEYWORDS: Karnataka Nair Service Society Kalothsavam started

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *