വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു; നാലുപേരെ രക്ഷിച്ചു

വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു; നാലുപേരെ രക്ഷിച്ചു

ന്യൂഡൽഹി: ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു. അപകടത്തില്‍ നാലു സൈനികരെ രക്ഷിച്ചു. ആറു സൈനികരെ കാണാതായതായാണ് വിവരം. ഇന്നലെ രാത്രിയാണ് വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലുണ്ടായത്. ചഹ്‌തെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞു വീണു.

സൈനികര്‍ക്ക് പുറമെ കൂടുതല്‍ പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. കരസേനയുടെ ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാണാതായ ആറു സൈനികര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

TAGS : LANDSLIDE
SUMMARY : Three soldiers killed in landslide in North Sikkim; four rescued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *