ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാര്‍ഥികളെ കാണാതായി

ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാര്‍ഥികളെ കാണാതായി

കൊച്ചി: കടലില്‍ കുളിക്കാനിറങ്ങിയ യമന്‍ പൗരന്മാരായ രണ്ടു സഹോദരങ്ങളെ കാണാതായി. കോയമ്പത്തൂരില്‍ നിന്ന് വന്ന ഏട്ടംഗ സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് എറണാകുളം ഞാറക്കല്‍ വളപ്പ് ബീച്ചില്‍ കാണാതായത്. യമന്‍ പൗരന്മാരായ ജുബ്രാന്‍, അബ്ദുല്‍സലാം എന്നിവരെയാണ് കാണാതായത്.

പോലീസും ഫയര്‍ഫോഴ്‌സും ഇരുവര്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചു. ഏഴംഗ സംഘത്തിനൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഇതിനിടെയാണ് സഹോദരങ്ങളായ ജുബ്രാനും അബ്ദുല്‍ സലാമും തിരയിലകപ്പെട്ടത്. കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ രത്‌നം കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

TAGS : LATEST NEWS
SUMMARY : Two foreign students missing after swimming at the beach

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *