ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്‌പ്രസിന്റെ റൂട്ട് പ്രഖ്യാപിച്ചു

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്‌പ്രസിന്റെ റൂട്ട് പ്രഖ്യാപിച്ചു

മുംബൈ: രാജ്യത്തെ ആദ്യ എസി സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ലഖ്നൗവിനും മുംബൈയ്ക്കുമിടയില്‍ സർവീസ് നടത്തും. ഹർദോയ്, ഷാജഹാൻപുർ, ബറേലി, മൊറാദാബാദ്, ഗാസിയാബാദ്, നിസാമുദ്ദീൻ, ആഗ്ര എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ജൂണില്‍ ട്രെയിനിന്റെ ടൈംടേബിള്‍ പുറത്തിറക്കുമെന്നാണ് വിവരം. വിപുലമായ സർവേകള്‍ക്ക് ശേഷമാണ് സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസിനുള്ള റൂട്ട് റെയില്‍വേ അന്തിമമാക്കിയത്.

ലഖ്നൗവില്‍ നിന്ന് ആരംഭിച്ച്‌ ഹർദോയ്, ഷാജഹാൻപുർ, ബറേലി ജങ്‌ഷൻ, റാംപുർ, മൊറാദാബാദ്, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീൻ, ആഗ്ര വഴി ട്രെയിൻ മുംബൈയില്‍ എത്തും. ആഴ്ചയില്‍ നാല് ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിനില്‍ ഫസ്റ്റ്, സെക്കൻഡ്, തേർഡ് ക്ലാസുകള്‍ ഉള്‍പ്പെടെ പൂർണമായും എയർ കണ്ടീഷൻ ചെയ്ത 20 കോച്ചുകളും രണ്ട് എസ്‌എല്‍ആർ കോച്ചുകളും ഉണ്ടായിരിക്കും. ഏകദേശം 1,200 യാത്രക്കാർക്ക് ഇതില്‍ യാത്ര ചെയ്യാം.

രാജധാനി, ശതാബ്ദി ട്രെയിനുകളേക്കാള്‍ വേഗവും സൗകര്യങ്ങളുമുള്ള സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് റെയില്‍യാത്രയില്‍ പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശില്‍ നിന്നുള്ളവർക്ക് ഈ ട്രെയിൻ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ബറേലി ലോക്മാന്യ തിലക് എക്സ്പ്രസ്, രാംനഗർ-ബാന്ദ്ര എക്സ്പ്രസ് തുടങ്ങിയ നിലവിലുള്ള ട്രെയിനുകള്‍ എല്ലായ്‌പ്പോഴും യാത്രക്കാരെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

TAGS : VANDE BHARAT
SUMMARY : Route of first Vande Bharat Sleeper Express announced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *