കോടതി വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കർഷകനെതിരെ കേസ്

കോടതി വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കർഷകനെതിരെ കേസ്

ബെംഗളൂരു: കോടതി വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കർഷകനെതിരെ കേസെടുത്തു. ചിക്കമഗളുരു കടൂർ താലൂക്കിലുള്ള കരേഹള്ളി ഗ്രാമത്തിലെ മല്ലികാർജുനയാണ് കടൂർ സിവിൽ കോടതി വളപ്പിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മല്ലികാർജുന ഉൾപ്പെട്ട ഒരു ഭൂമി തർക്കവുമായി ബന്ധപ്പെട്ട കോടതിയുടെ പ്രതികൂല വിധി കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മല്ലികാർജുന പറഞ്ഞു.

ഭൂമി ഇടപാടിൽ നേരത്തെ കീഴ്ക്കോടതി വിധിയും മല്ലികാർജുനക്കെതിരായിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് മല്ലികാർജുന സിവിൽ കോടതിയെ സമീപിച്ചത്. എന്നാൽ ഇവിടെ നിന്നും വിധി തനിക്കെതിരായതോടെ സ്വയം ജീവനൊടുക്കാൻ മല്ലികാർജുന തീരുമാനിക്കുകയായിരുന്നു. ഇയാളെ ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി ഹാസൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

TAGS: KARNATAKA
KEYWORDS: Farmer attempts suicide in court premise

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *