എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും

എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും

ബെംഗളൂരു: സംസ്ഥാനത്തെ 11 നിയമസഭ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. ജൂൺ 13നാണ് തിരഞ്ഞെടുപ്പ്. ജൂൺ 17ന് 11 എംഎൽസികൾ വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

നിലവിലെ 11 എംഎൽസി സീറ്റുകളിൽ മൂന്നെണ്ണത്തിലാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ മന്ത്രി സി.ടി.രവി, പരിഷത്ത് അംഗം എൻ.രവികുമാർ, മുൻ ബസവകല്യാൺ എം.എൽ.എ എം.ജി.മൂലെ എന്നിവരെയാണ് ബിജെപി സ്ഥാനാർഥികൾ. അതേസമയം ഏഴ് സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.

കർണാടക ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി എൻ. എസ്. ബോസരാജു, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ, വസന്ത് കുമാർ, കെ. ഗോവിന്ദരാജ്, ഇവാൻ ഡിസൂസ, ബിൽക്കിസ് ബാനോ, ജഗ്ദേവ് ഗുട്ടേദാർ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. തിങ്കളാഴ്ചയാണ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുക.

ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിനാണ് നടക്കുന്നത്. മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് നാളെ തിരഞ്ഞെടുപ്പ്.

TAGS: ELECTION, KARNATAKA POLITICS
KEYWORDS: congress and bjp announce candidates for mlc polls

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *