ബെംഗളൂരുവിൽ കനത്ത മഴ; 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണു

ബെംഗളൂരുവിൽ കനത്ത മഴ; 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ പെയ്യുകയാണ്. ഇതുവരെ നഗരത്തിലെ 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണതായി ബിബിഎംപി അറിയിച്ചു. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹന ഗതാഗതവും മന്ദഗതിയിലായതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ 58 സ്ഥലങ്ങളിൽ വെള്ളക്കെട്ടും 39 ഇടങ്ങളിൽ മരം വീണതായും ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു. എച്ച്എംടി മെയിൻ റോഡ് പ്ലാറ്റിനം സിറ്റി, ജയനഗർ അഞ്ചാം ബ്ലോക്കിലെ അരവിന്ദ ജംഗ്ഷൻ, രാജലക്ഷ്മി ജംഗ്‌ഷൻ, യെഡിയൂർ ജംഗ്ഷൻ, കോറമംഗലയിലെ വിപ്രോയ്ക്കും ഇടയിലെ മഹാരാജ ജംഗ്ഷൻ, ഡയറി സർക്കിൾ, മേഖ്രി സർക്കിളിന് സമീപം, മേജർ ഉണ്ണികൃഷ്ണൻ റോഡ്,  ഡോംലൂർ ഫ്‌ളൈഓവർ, എച്ച്എഎല്ലിന് സമീപം, ബിടിഎം ലേഔട്ടിലേക്കുള്ള വിശ്വനാഥ പാർക്ക് സർവീസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മരം കടപുഴകി വീണത്.

അതേസമയം ഹെബ്ബാൾ സർക്കിളിലേക്കുള്ള അപ്-റാംപ് സർവീസ് റോഡ്, കെംപാപുരയ്ക്ക് സമീപമുള്ള അടിപ്പാത, ഔട്ടർ റിംഗ് റോഡിൽ ഹെബ്ബാൾ സർക്കിളിലേക്കുള്ള യോഗേശ്വർനഗർ ക്രോസ്, വീരന്നപാളയ ജങ്ഷൻ, ഹുനസെമാരനഹള്ളി എയർപോർട്ട് റോഡ്, ഹെന്നൂർ ഭാഗത്തു നിന്നും ഹെബ്ബാളിലേക്കുള്ള നാഗവാര ജംഗ്ഷൻ, കെആർ പുരം ടി ജംഗ്ഷൻ, ലോറി ഡൗൺ ജംഗ്ഷൻ, ഹൊസൂർ റോഡിലേക്കുള്ള വീരസാന്ദ്ര ഗേറ്റ്, ശേഷാദ്രിപുരം കോളേജ് റോഡ്,

നയന്ദഹള്ളി ജംഗ്ഷൻ മുതൽ ഭെൽ റോഡ്, രാജീവ് ഗാന്ധി ജംഗ്ഷൻ മന്ത്രി മാൾ, ഖോഡേയ്‌സ് സർക്കിൾ, ലുലു മാൾ, കോഗിലു ക്രോസ്, കെഎഫ്‌സി റോഡ്, ഗുഞ്ചൂർ റോഡ്, ഫീനിക്‌സ് മാർക്കറ്റ് സിറ്റി ഹൂഡി, ഹെബ്ബാൾ അണ്ടർപാസ്, ചിക്കജാല എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ കാരണം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

TAGS: BENGALURU UPDATES, RAIN UPDATES
KEYWORDS: Heavy rain lashes at bengaluru trees fell apart

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *