ടി-20 ലോകകപ്പ്; ആദ്യമത്സരം ജയിച്ച് ആതിഥേയരായ വെസ്റ്റ് ഇൻഡീസ്

ടി-20 ലോകകപ്പ്; ആദ്യമത്സരം ജയിച്ച് ആതിഥേയരായ വെസ്റ്റ് ഇൻഡീസ്

ടി-20 ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ വിജയവുമായി ആതിഥേയരായ വെസ്റ്റ് ഇൻഡീസ്. ഗുയാനയിൽ പാപ്പുവ ന്യൂഗിനിക്കെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് വിൻഡീസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂഗിനി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഒരോവർ ബാക്കിനിൽക്കേ വിൻഡീസ് ലക്ഷ്യം മറികടന്നു. പാപ്പുവ ന്യൂഗിനിയുടെ 136/8 സ്കോർ വെസ്റ്റ് ഇൻഡീസ് 137/5ന് മറികടന്നു.

പാപ്പുവ ന്യൂഗിനിക്ക് വേണ്ടി ക്യാപ്റ്റൻ അസദ് വാല രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തേ സെസെ ബോയുടെ അർധ സെഞ്ചുറി (43 പന്തിൽ 50) ബലത്തിലാണ് പാപ്പുവ ന്യൂഗിനി ഭേദപ്പെട്ട സ്കോറിലെത്തിയത്. ക്യാപ്റ്റൻ അസദ് വാല (21), വിക്കറ്റ് കീപ്പർ കിപ്ലിൻ ദൊറിഗ (18 പന്തിൽ 27), ചാൾസ് അമിനി (12), ചാദ് സോപർ (10) എന്നിവർ രണ്ടക്കം കടന്നു. 27 പന്തിൽ 42 റൺസ് നേടിയ റോസ്റ്റൻ ചേസ് ആണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഓപ്പണർ ബ്രണ്ടൻ കിങ് (29 പന്തിൽ 34), വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാൻ (27 പന്തിൽ 27), ക്യാപ്റ്റൻ റോവ്മാൻ പവൽ (14 പന്തിൽ 15), ആന്ദ്രെ റസൽ (9 പന്തിൽ 15 റൺസ്) എന്നിവരാണ് വിൻഡീസിനായി റൺസ് സംഭാവന ചെയ്തത്. റസൽ മൂന്നോവറിൽ 19 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റുകളുമെടുത്തു.

TAGS: SPORTS
KEYWORDS: west indies won first match in t20 world cup

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *