ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12280 താജ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരിതാ വിഹാറില്‍ തിങ്കളാഴ്ച വൈകീട്ട് 4.24 നായിരുന്നു സംഭവം. നാല് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമില്ലെന്ന് റെയിൽവേ ഡി.സി.പി കെ.പി.എസ് മൽഹോത്ര സ്ഥിരീകരിച്ചു. യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് മാറുകയും ട്രെയിനിൽ നിന്ന് ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ചെയർ കാറുള്ള ജനറൽ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
<br>
TAGS : ACCIDENT, FIRE BREAKS OUTS, DELHI, RAILWAY
KEYWORDS : Taj Express train catches fire in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *