ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ അറസ്റ്റിൽ

ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരി ഉപയോഗിച്ച കേസിൽ നടി ഹേമ അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ചോദ്യംചെയ്യലിനു പിന്നാലെയാണു നടപടി. രക്ത സാംപിൾ പരിശോധനയിൽ നടി ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു.

ഇലക്ട്രോണിക് സിറ്റിയിലെ ജി.ആർ ഫാംഹൗസിൽ മേയ് 19ന് നടന്ന റെയ്ഡിലാണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. സൺസെറ്റ് ടു സൺറൈസ് വിക്ടറി എന്ന പേരിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമ താരങ്ങൾ, ഐ.ടി ജീവനക്കാർ, ഡിജെകൾ എന്നിവർ ഉൾപ്പെടെ നൂറോളം പ്രമുഖരാണു പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്‌സ് വിഭാഗവും സിസിബി പോലീസും സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.

പരിശോധനയിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ നടി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നായിരുന്നു പോലീസിനെ അറിയിച്ചത്. എന്നാൽ, പാർട്ടിയിൽ പങ്കെടുത്ത 73 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപോയോഗിച്ചതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

TAGS: BENGALURU UPDATES, CRIME
KEYWORDS: actress hema arrested participating in rave party bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *