നിയമം ലംഘിച്ചു; രാജ്യത്ത് 71 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്സാപ്പ്

നിയമം ലംഘിച്ചു; രാജ്യത്ത് 71 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്സാപ്പ്

ന്യൂ‍ഡൽഹി: രാജ്യത്ത് ഏപ്രിലിൽ 71 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സാപ്പ് അറിയിച്ചു. സ്വകാര്യത നയങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. ഏപ്രിൽ 1 മുതൽ 31 വരെ 7,182,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 1,302,000 എണ്ണം പരാതികള്‍ ലഭിക്കാതെ തന്നെ വാട്സാപ്പ് സ്വയം നിരോധിച്ചതാണ്. മാര്‍ച്ചിൽ 79 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിന്റേയും ഭാഗമായി 2021ലെ ഐടി ചട്ടം അനുസരിച്ചാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. കൂടാതെ ഉപയോക്താക്കൾ നിയമലംഘനം തുടരുകയാണെങ്കിൽ കൂടുതൽ അക്കൗണ്ടുകൾ നിരോധിക്കുമെന്നും വാട്സാപ്പ് മാതൃകമ്പനി അറിയിച്ചു.
<BR>
TAGS: WHATSAPP, TECHNOLOGY
KEYWORDS: Broke the law; WhatsApp has banned 71 lakh accounts in the country

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *