വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം

വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്ന് ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് നിരോധനം.

ആർ ആർ എം ആർ റോഡ് – റിച്ച്മണ്ട് സർക്കിൾ മുതൽ ഹഡ്സൺ ജംഗ്ഷൻ വരെ, വിത്തൽ മല്യ റോഡ് – സിദ്ധലിംഗയ്യ സർക്കിൾ മുതൽ റിച്ച്മണ്ട് വരെ, എൻആർ റോഡ് – ഹഡ്സൺ സർക്കിൾ മുതൽ ടൗൺ ഹാൾ ജംക്‌ഷൻ, കെബി റോഡ് – എച്ച്എൽഡി ജംക്‌ഷൻ മുതൽ ക്വീൻസ് ജംക്‌ഷൻ വരെ, കെജി റോഡ് – പോലീസ് കോർണർ ജംഗ്ഷൻ മുതൽ മൈസൂരു ബാങ്ക് ജംഗ്ഷൻ വരെ, നൃപതുംഗ റോഡ് – കെആർ ജംഗ്ഷൻ മുതൽ പോലീസ് കോർണർ വരെ, ക്വീൻസ് റോഡ് – ബാലേകുന്ദ്രി സർക്കിൾ മുതൽ സിടിഒ സർക്കിൾ വരെ, സെൻട്രൽ സ്ട്രീറ്റ് റോഡ് – ബിആർവി ജംഗ്ഷൻ മുതൽ അനിൽ കുംബ്ലെ സർക്കിൾ, എംജി റോഡ് – അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് ജംഗ്ഷൻ വരെയുമാണ് പാർക്കിംഗ് നിയന്ത്രിക്കുക.

സെൻ്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ട്, കണ്ഠീരവ സ്റ്റേഡിയം പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS: BENGALURU UPDATES, ELECTION
KEYWORDS: Parking restricted in bengaluru amid vote counting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *