പ്രതികാരം തീര്‍ത്ത് ജനം; കോൺഗ്രസ് സ്ഥാനാർഥി കൂറുമാറി പത്രിക പിൻവലിച്ച ഇൻഡോറിൽ ഒന്നര ലക്ഷം കടന്ന് നോട്ട

പ്രതികാരം തീര്‍ത്ത് ജനം; കോൺഗ്രസ് സ്ഥാനാർഥി കൂറുമാറി പത്രിക പിൻവലിച്ച ഇൻഡോറിൽ ഒന്നര ലക്ഷം കടന്ന് നോട്ട

ഭോപ്പാൽ: മധ്യപ്രദേശില്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ജനം. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 10.10 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ട് പുറകെ 1.81 ലക്ഷമാണ് നോട്ടയ്ക്ക് കിട്ടിയ വോട്ടുകള്‍. 8.29 ലക്ഷത്തിന്‍റെ ലീഡ് ഈ മണ്ഡലത്തിൽ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇൻഡോറിനെ വേറിട്ടുനിര്‍ത്തുന്നത്. 14 സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്.

മൂന്നാം സ്ഥാനത്തുള്ള ബി.എസ്.പിയുടെ സഞ്ജ സോളങ്കിക്ക് 37,723 വോട്ടാണു ലഭിച്ചത്. ഇവിടെ അക്ഷയ് കാന്തി ബാം ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ, വോട്ടെടുപ്പിന് തൊട്ടരികെ നിൽക്കെ അക്ഷയ് മറുകണ്ടം ചാടി ബി.ജെ.പിയിലെത്തുകയായിരുന്നു. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം.
<BR>
TAGS: LOK SABHA ELECTION ANALYSIS 2024, NOTA, MADHYAPRADESH ELECTION
KEYWORDS: Nota crossed one and a half lakhs in Indore where the Congress candidate defected and withdrew his papers.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *