ആറ്റിങ്ങലിൽ അടൂർ പ്രകാശ്; ജയം 1708 വോട്ടുകൾക്ക്

ആറ്റിങ്ങലിൽ അടൂർ പ്രകാശ്; ജയം 1708 വോട്ടുകൾക്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. ലീഡ് നിലകൾ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് മത്സരത്തിൽ 1708 വോട്ടുകൾക്കാണ് പ്രകാശിന്റെ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. തുടർച്ചയായ രണ്ടാംതവണയാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലെത്തുന്നത്.

സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെല്ലാം ഉച്ചയോടെ കൃത്യമായ ഫലസൂചന തന്നെങ്കിലും ആറ്റിങ്ങൽ അവസാന നിമിഷം വരെ സസ്പെൻസ് ഒളിപ്പിച്ചുനിർത്തി. ഒരു ഘട്ടത്തിൽ നേരിയ വോട്ടുകൾക്ക് ഇടത് സ്ഥാനാർഥി ഏറെ നേരം മുന്നിട്ടുനിൽക്കുക‍യും ചെയ്തു. എന്നാൽ, ഫോട്ടോഫിനിഷിൽ 1708 വോട്ടിന് അടൂർ പ്രകാശ് വിജയിക്കുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ വിജയം ആലത്തൂരില്‍ മാത്രമായി ഒതുങ്ങി. 2019ല്‍ ആലപ്പുഴയില്‍ മാത്രം വിജയിച്ച എല്‍ഡിഎഫിന് ഇത്തവണയും സമാന വിധിയാണ് ജനം സമ്മാനിച്ചത്.
<BR>
TAGS : ELECTION 2024, KERALA NEWS, LATESH NEWS
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *