കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി

കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കർണാടകയിൽ പ്രതീക്ഷിച്ച വിജയം എൻഡിഎക്ക് ലഭിച്ചെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമി. മാണ്ഡ്യയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതീക്ഷിച്ച ഫലങ്ങൾ ലഭിച്ചുവെന്നും കർണാടകയിൽ ജെഡിഎസ് ഇപ്പോഴും  സജീവമാണെന്ന് ജനങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹാസൻ മണ്ഡലത്തിലെ ഫലം ഒഴികെ ജെഡിഎസ് പ്രതീക്ഷിച്ച ഫലങ്ങൾ ലഭിച്ചു. ഹാസൻ ഫലങ്ങളിൽ സന്തുഷ്ടരല്ലെങ്കിലും മൊത്തത്തിൽ എൻഡിഎക്കും ജെഡിഎസിനും ലഭിച്ച ഫലം പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രജ്വൽ രേവണ്ണ ജയിലിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥി ശ്രെയസ് പട്ടേൽ ആണ് മണ്ഡലത്തിൽ വിജയിച്ചത്.

ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥി ഗംഗാധർ ബഹുജൻ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുമാണ്. 1991 മുതൽ 1994 വരെയും 1998 മുതൽ 1999 വരെയും 2004 ലും 2014 വരെയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണ് ഹാസൻ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

TAGS: BENGALURU UPDATES, KARNATAKA POLITICS
KEYWORDS: Result as expected in karnataka says kumaraswamy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *