മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു.

15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നേരത്തെ, സിസോദിയയുടെ ജാമ്യ ഹരജി ഡല്‍ഹി ഹൈകോടതിയും തള്ളിയിരുന്നു. അഴിമതി നടന്നതായി അന്വേഷണ സംഘം പറയുന്ന കാലയളവില്‍, ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ടാകാമെന്ന് ഹൈകോടതി നിരീക്ഷിച്ചു.


TAGS: MANISH SISODIA, LIQUOR SCAM DELHI
Liquor policy corruption case; Manish Sisodia’s bail plea rejected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *