ബെംഗളൂരു റൂറൽ പിടിച്ചെടുത്ത് എൻഡിഎ; മഞ്ജുനാഥിന്റെ വിജയം വൻ ഭൂരിപക്ഷത്തിൽ

ബെംഗളൂരു റൂറൽ പിടിച്ചെടുത്ത് എൻഡിഎ; മഞ്ജുനാഥിന്റെ വിജയം വൻ ഭൂരിപക്ഷത്തിൽ

ബെംഗളൂരു: ബെംഗളൂരു റൂറൽ ലോക്‌സഭാ സീറ്റിൽ വൻ വിജയം നേടി എൻഡിഎ സ്ഥാനാർഥി ഡോ. സി. എൻ. മഞ്ജുനാഥ്. മണ്ഡലത്തിലെ നിലവിലെ കോൺഗ്രസ് എംപി ഡി.കെ. സുരേഷ് കുമാറിനെതിരെ 2,68,094 വോട്ടുകൾക്കാണ് ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ.മഞ്ജുനാഥ് വിജയിച്ചത്. മഞ്ജുനാഥിന് 10,75,553 വോട്ടുകളും, ഡി.കെ. സുരേഷ് 8,07,459 വോട്ടുകളും നേടി.

ഭൂരിപക്ഷ വോട്ടുകൾക്ക് വിജയിച്ചതിന് ശേഷം ഡോ. മഞ്ജുനാഥ് ജനങ്ങൾക്ക് നന്ദി പറഞ്ഞു. പ്രവർത്തകരുടെയും നേതാക്കളുടെയും കഠിനാധ്വാനം ഫലം കണ്ടു. മണ്ഡലത്തിലെ വിജയം പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും മഞ്ജുനാഥ് പറഞ്ഞു. മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംപിയായിട്ടുള്ള ഡി.കെ. സുരേഷിനെതിരെ ഇത്തവണ വലിയൊരു പരീക്ഷണമാണ് എൻഡിഎ നടത്തിയിരുന്നത്. ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് ഡയറക്ടറായി വിരമിച്ച മഞ്ജുനാഥിനെ കളത്തിലിറക്കാനുള്ള തീരുമാനം ജെഡിഎസ് നേതാവ് കുമാരസ്വാമിയുടേതായിരുന്നു.

മെഡിക്കൽ രംഗത്തെ പശ്ചാത്തലം കാരണം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മഞ്ജുനാഥ് യോഗ്യനല്ലെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തിരുത്തിക്കൊണ്ടാണ് അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

TAGS: KARNATAKA POLITICS, ELECTION
KEYWORDS: Cn manjunath won from bangalore rural with huge margin

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *