ഹാട്രിക് അടിച്ച് ഹേമ മാലിനി; മഥുരയിൽ മൂന്നാമതും ജയിപ്പിച്ചതിന് നന്ദി അറിയിച്ച് താരം

ഹാട്രിക് അടിച്ച് ഹേമ മാലിനി; മഥുരയിൽ മൂന്നാമതും ജയിപ്പിച്ചതിന് നന്ദി അറിയിച്ച് താരം

മഥുരയിൽ മൂന്നാമതും തന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുന്നെന്നും ഹേമ മാലിനി പറഞ്ഞു. ഇത്തവണ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും താൻ ശ്രമിക്കുമെന്നും ഹേമ മാലിനി പറഞ്ഞു. മഥുരയിലെ ​ഗതാ​ഗത കുരുക്ക് പരിഹരിക്കുമെന്നും ഹേമ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ഹേമ മാലിനി രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയം ഉറപ്പിച്ചത്. ഇന്ത്യ സഖ്യത്തിലെ മുകേഷ് ധൻകർ, ബഹുജൻ സമാജ് പാർട്ടിയുടെ സുരേഷ് സിം​ഗ് എന്നിവരായിരുന്നു ഹേമാമാലിനിയുടെ എതിരാളികൾ. മഥുരയിൽ ഹാട്രിക് അടിച്ചതിന് പിന്നാലെ ഹേമമാലിനിക്ക് മകൾ ഇഷ ഡിയോളും ആശംസകൾ നേർന്നു.

TAGS: NATIONAL, POLITICS
KEYWORDS: Hema malini won for the third time from mathura

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *