ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാകാൻ ശാംഭവി ചൗധരി

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാകാൻ ശാംഭവി ചൗധരി

ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച്‌ ബിജെപിയുടെ ശാംഭവി ചൗധരി. വടക്കന്‍ ബിഹാറിലെ സമസ്തിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയ ശാംഭവി ചൗധരിക്ക് നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച സമയത്തെ വിവരങ്ങള്‍ പ്രകാരം 25 വയസ്സ് മാത്രമാണ് പ്രായമുള്ളത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എന്‍ഡിഎജെഡിയു സഖ്യ സര്‍ക്കാരില്‍ മന്ത്രിയായ അശോക് കുമാര്‍ ചൗധരിയുടെ മകള്‍ കൂടിയാണ് ശാംഭവി ചൗധരി. ജെഡിയു മന്ത്രി മഹേശ്വര് ഹസാരിയുടെ മകന്‍ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തില്‍ ശാംഭവി ചൗധരിയുടെ എതിരാളി.

ജെഡിയു മന്ത്രിയായ മഹേശ്വറിന്റെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് വേണ്ടിയായിരുന്നു സണ്ണി ഹസാരി രംഗത്തിറങ്ങിയത്. അതേസമയം ബിഹാറിലെ ആകെയുള്ള 40 സീറ്റുകളില്‍ 30 സീറ്റും ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും കൂടിയുള്ള എന്‍ഡിഎ സഖ്യമാണ് നേടിയത്. ഒമ്പത് സീറ്റുകളാണ് കോണ്‍ഗ്രസ് അടക്കമുള്ള ഇന്‍ഡ്യ മുന്നണി ആകെ നേടിയത്.


TAGS: LOKSABHA ELECTION 2024, SHAMBAVI CHAUDHARY
KEYWORDS: Shambavi Chaudhary to become the youngest MP in history

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *