ജൂണ്‍ 10 മുതല്‍ കേരളത്തില്‍ 52 ദിവസം ട്രോളിങ് നിരോധനം

ജൂണ്‍ 10 മുതല്‍ കേരളത്തില്‍ 52 ദിവസം ട്രോളിങ് നിരോധനം

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ജൂണ്‍ 9 അർധരാത്രി മുതല്‍ ജൂലൈ 31 അർധരാത്രി വരെയാണ് നിരോധനം ഏർപ്പെടുത്തുക. 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.

1968ലെ കേരള റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറക്കുക, ജപ്തി വസ്തുവിന്‍റെ വില്‍പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകുംവിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കല്‍ തുടങ്ങിയവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍.


TAGS: KERALA, TROLLING
KEYWORDS: Ban on trolling in Kerala for 52 days from June 10

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *