പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: അഞ്ചാം പ്രതിയായ പോലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: അഞ്ചാം പ്രതിയായ പോലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ശരത് ലാലിനാണ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ശരത് ലാലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച അപേക്ഷ പരിഗണിച്ച കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വധശ്രമകുറ്റം ചുമത്താനുള്ള നീക്കം അടക്കം പ്രതിക്ക് ചോർത്തി നല്‍കിയത് ഇയാളായിരുന്നു.

ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പോലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പോലീസിന്‍റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടന്ന് ബെംഗളൂരുവിൽ എത്താനുള്ള മാർഗങ്ങള്‍ നിര്‍ദ്ദേശിച്ചത് ഇയാളാണ്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


TAGS: PANTHIRANGAV, DOMESTIC VIOLENCE
KEYWORDS: Panthirangav domestic violence case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *