കുട്ടികളുടെ കണ്ണാശുപത്രിയില്‍ വൻ തീപിടിത്തം

കുട്ടികളുടെ കണ്ണാശുപത്രിയില്‍ വൻ തീപിടിത്തം

ഡല്‍ഹിയിലെ കുട്ടികളുടെ കണ്ണാശുപത്രിയില്‍ ബുധനാഴ്ച വന്‍ തീപിടിത്തം. വിനോബപുരി മെട്രോ സ്റ്റേഷന് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.

ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി ഫയർ സർവീസസ് (ഡിഎഫ്‌എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു. മെയ് മാസത്തില്‍ ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഏഴ് നവജാതശിശുക്കള്‍ മരിച്ചിരുന്നു. 12 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി.


TAGS: DELHI, FIRE
KEYWORDS: fire broke out in a hospital in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *