കാർ കനാലിലേക്ക് വീണ് നാല് പേർക്ക് പരുക്ക്

കാർ കനാലിലേക്ക് വീണ് നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ കനാലിലേക്ക് വീണ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി കലബുർഗിയിലെ നാഗനഹള്ളി റിംഗ് റോഡിലാണ് സംഭവം. ജില്ലാ കോൺഗ്രസ് നേതാവ് വിത്തൽ ജാദവ്, ഭാര്യ രത്നാഭായി, മകൾ സോണാലി, മകൻ വിനോദ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. വിനോദ് ആയിരുന്നു കാർ ഓടിച്ചിരുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട കാർ കനാലിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ളവർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരുടെയും പരുക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ കലബുർഗി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA, ACCIDENT
KEYWORDS: four injured after car falls into canal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *