ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരിൽ ബെംഗളൂരുവിൽ നിന്നുള്ള മലയാളിയും

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരിൽ ബെംഗളൂരുവിൽ നിന്നുള്ള മലയാളിയും

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിൽ ട്രക്കിങ്ങിനെടെയുണ്ടായ അപകടത്തിൽ മരിച്ച 9 പേരിൽ ബെംഗളൂരുവിൽ നിന്നുള്ള മലയാളിയും. തിരുവനന്തപുരം സ്വദേശിനി ആശാ സുധാകറാണ് (71) മരിച്ചത്. ബെംഗളൂരു സ്വദേശികളായ സിന്ധു വകെകാലം (45), സുജാത മുംഗർവാഡി (51), വിനായക് മുംഗർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുര കൃഷ്ണമൂർത്തി, വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്ഡെ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

ബെംഗളൂരുവിൽ നിന്നുള്ള 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് ലോക്കൽ ഗൈഡും അടക്കമുള്ള 22 പേരടങ്ങിയ സംഘമാണ് ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിൽ അപകടത്തിൽപ്പെട്ടത്. ആശയുടെ ഭർത്താവ് എസ്. സുധാകർ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. കനത്ത മഞ്ഞു വീഴ്ചയും കൊടും കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

എസ്.ബി.ഐയിൽ നിന്ന് സീനിയർ മാനേജരായി വിരമിച്ച ആശ ജക്കൂരിലായിരുന്നു താമസം. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ സജീവ അംഗമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബെംഗളൂരുവിൽ എത്തിക്കും. മകൻ: തേജസ്. മരുമകൾ: ഗായത്രി.
SUMMARY: Accident while trekking in Uttarakhand; A Malayali from Bengaluru was also among the dead

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *