ബഹിരാകാശത്തേക്ക് കുതിച്ച്‌ സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

ബഹിരാകാശത്തേക്ക് കുതിച്ച്‌ സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ് ) മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ‘ സ്റ്റാർലൈനർ ‘ പേടകത്തിന്റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ സുനിത വില്യംസും അമേരിക്കൻ സഞ്ചാരി ബച്ച്‌ വില്‍മോറുമാണ് പേടകത്തില്‍. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണിത്.

സഞ്ചാരി സുനിത വില്യംസിനെയും ബുച്ച്‌ വില്‍മോറിനെയും വഹിച്ചുകൊണ്ടുള്ള പേടകം ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയർന്നത്. ഏഴുദിവസം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങും.

വാണിജ്യാടിസ്ഥാനത്തില്‍ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണ യാത്രയുടെ ഭാഗമാണിത്. വിക്ഷേപണ വാഹനത്തില്‍ തകരാർ കണ്ടെത്തിയതോടെ രണ്ടുതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്നതിന്റെ റെക്കോഡും സുനിതയുടെ പേരിലാണ്.


TAGS: SUNITHA WILLIAM, STAR LINER
KEYWORDS: Starliner jumps into space; Sunitha Williams has reached a historic achievement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *