പ്രകൃതി വിരുദ്ധ പീഡന ശ്രമം: മുൻ സൈനികൻ അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പീഡന ശ്രമം: മുൻ സൈനികൻ അറസ്റ്റില്‍

കൊല്ലം അഞ്ചലില്‍ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസില്‍ മുൻ സൈനികൻ അറസ്റ്റില്‍. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കല്‍ സ്വദേശി 58 വയസുള്ള ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തില്‍ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

അഞ്ചല്‍ കുളത്തുപ്പുഴ പാതയില്‍ ആലഞ്ചേരിയില്‍ പ്രവർത്തിക്കുന്ന മേജര്‍ അക്കാദമിയില്‍ വച്ചായിരുന്നു പീഡന ശ്രമം. സ്ഥാപനത്തില്‍ പ്രവേശനമെടുത്ത പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം. കുതറിയോടിയ വിദ്യാർഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടി. തുടർന്ന് സമീപത്തെ പെട്രോള്‍ പമ്പിൽ വിവരം അറിയിച്ചു.

ഏരൂര്‍ പോലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചല്‍ പോലീസിന് കൈമാറി. കൗമാരക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ, ദളിതർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.


TAGS: RAPE, KERALA
KEYWORDS: Rape attempt: Ex-soldier arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *