പശ്ചിമ മെക്സിക്കോയിലെ വനിതാ മേയര്‍ കൊല്ലപ്പെട്ടു

പശ്ചിമ മെക്സിക്കോയിലെ വനിതാ മേയര്‍ കൊല്ലപ്പെട്ടു

പശ്ചിമ മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ ചരിത്രം സൃഷ്ടിച്ച്‌ ആദ്യ വനിതാ പ്രസിഡന്റ് പദവിയിലേക്ക് ക്ലൗദിയ ഷെയ്ൻബാം എത്തി 24 മണിക്കൂർ പിന്നിടുന്നതിന് മുമ്പാണ് മെക്സിക്കോയിലെ മിച്ചോകാനിലെ വനിതാ മേയർ കൊല്ലപ്പെടുന്നത്. ആയുധധാരികളുടെ ആക്രമണത്തില്‍ മേയറുടെ ബോഡി ഗാർഡും കൊല്ലപ്പെട്ടു.

മിച്ചോകാൻ സംസ്ഥാനത്തെ കൊറ്റിജ മുൻസിപ്പാലിറ്റി മേയറായ യോലാൻഡ സാൻജസ് ഫിഗോറയാണ് കൊല്ലപ്പെട്ടത്. ലിംഗാധിഷ്ഠിതമായ ആക്രമണം മെക്സിക്കോയില്‍ രൂക്ഷമാവുന്നതിനിടെ പ്രസിഡന്റ് പദവയിലേക്ക് ഒരു വനിത എത്തുന്നത് പ്രതീക്ഷകള്‍ ഉണ്ടാവുമെന്ന നിരീക്ഷണത്തിനിടെയാണ് വനിതാ മേയർ കൊല്ലപ്പെടുന്നത്.

2021ല്‍ മേയർ സ്ഥാനത്തേക്ക് എത്തിയ യോലാൻഡ സാൻജസ് ഫിഗോറ പൊതുനിരത്തില്‍ വച്ചാണ് വെടിയേറ്റ് വീണത്. ജിമ്മിന് പുറത്ത് വച്ച്‌ 19 തവണയോളം തവണയാണ് യോലാൻഡ സാൻജസ് ഫിഗോറയ്ക്ക് നേരെ വെടിയുതിർത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

TAGS: MEXICO, KILLED
KEYWORDS: Mayor of western Mexico was killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *