ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ

ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ

ബെംഗളൂരു: വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാന സർക്കാരിനോട് ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ. 10-15 ശതമാനം വരെ ഫീസ് വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം വർധന 7 ശതമാനം മാത്രമായിരുന്നു. എന്നാൽ കോളേജ് ഫാക്കൽറ്റികൾക്ക് ശമ്പള കമ്മീഷൻ നിലവിൽ വന്നതിനാൽ ഫീസ് വർധനയില്ലാതെ ചെലവ് വഹിക്കുക ബുദ്ധിമുട്ടാണ് എന്ന് കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷൻ പ്രതിനിധി മഞ്ജുനാഥ് ഭണ്ഡാരി പറഞ്ഞു.

നിലവിൽ സ്വകാര്യ കോളേജുകളിലെ സിഇടി സീറ്റുകൾക്ക് ടൈപ്പ്-1 കോളേജുകൾക്ക് 96,574 രൂപയും ടൈപ്പ്-2-ന് 1,04,265 രൂപയുമാണ് ഫീസ്. കോളേജുകൾക്ക് അവരുടെ സൗകര്യങ്ങളെ ആശ്രയിച്ച് ഏത് തരം ഫീസ് ഘടനയും സ്വീകരിക്കാവുന്നതാണ്.

കഴിഞ്ഞ വർഷം ഫീസിൽ 10 ശതമാനം സർക്കാർ അനുവദിച്ചിരുന്നെങ്കിലും, 7 ശതമാനം മാത്രമേ കോളേജുകൾ വർധിപ്പിച്ചിരുന്നുള്ളു. നിലവിലെ സാഹചര്യത്തിൽ ഫീസ് വർധന ഇല്ലാതെ മുമ്പോട്ട് പോകാൻ സാധിക്കില്ലെന്ന് കോളേജുകൾ വ്യക്തമാക്കിയിട്ടുണ്ട്.

TAGS: BENGALURU UPDATES
KEYWORDS: Private engineering college seeks fee hikes to government

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *