കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജ്യസഭാ അം​ഗമാകും. എംപി ആയാലും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരും. തൃശ്ശൂരിൽ നിന്ന് വിജയിച്ച സുരേഷ് ​ഗോപിക്ക് ക്യാബിനെറ്റ് റാങ്കോടെയുള്ള മന്ത്രി പദവി ലഭിക്കും. നേരത്തെ തൃശൂരിൽ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വി മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക് പോകും.

ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ സുരേന്ദ്രനെ മത്സരിപ്പിച്ച് എം.പിയാക്കാനാണ് ബി.ജെ.പിയിൽ നീക്കം. എം.പിയായാലും കെ.സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷസ്ഥാനം ഒഴിയേണ്ട. രണ്ട് പദവിയും ഒന്നിച്ച് കൊണ്ടുപോകാമെന്നാണ് ദേശീയനേതൃത്വം അറിയിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രനും സംഘടനയിൽ പ്രധാന പദവി നൽകും.
<BR>
TAGS : K SURENDRAN, SURESH GOPI, NARENDRA MODI GOVERNMENT
KEYWORDS : K Surendran to Rajya Sabha; Suresh Gopi will be the Union Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *