വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും; ‘ഹമാരേ ബാരാ’ റിലീസിന് കര്‍ണാടകയില്‍ വിലക്ക്

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും; ‘ഹമാരേ ബാരാ’ റിലീസിന് കര്‍ണാടകയില്‍ വിലക്ക്

ഹിന്ദി ചിത്രം ചിത്രം ‘ഹമാരേ ബാരാ’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 1964-ലെ കര്‍ണാടക സിനിമ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നടപടി.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക കൊണ്ടാണ് റിലീസ് തടഞ്ഞതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന്, ജൂണ്‍ 7ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഏതാനും മുസ്ലീം സംഘടനകള്‍ കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചിരുന്നു.

അന്നു കപൂര്‍, മനോജ് ജോഷി, പരിതോഷ് ത്രിപാഠി, പാര്‍ഥ് സാമ്താന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഹമാരേ ബാരാ. മതവികാരത്തെ വ്രണപ്പെടുത്തുന്നു, സാമൂഹിക ഐക്യം തകര്‍ക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ സര്‍ക്കാറിനോട് സിനിമ നിരോധിക്കാന്‍ ആവശ്യപ്പെട്ടത്. ‘

ഹമാരെ ബാരാ’യുടെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ എല്ലാ ആക്ഷേപകരമായ ഡയലോഗുകളും നീക്കം ചെയ്യണമെന്ന വ്യവസ്ഥയോടെ കോടതി ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നൽകിയിരിക്കുന്നു.

ബിരേന്ദര്‍ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാല്‍, ഷിയോ ബാലക് സിങ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് കമല്‍ ചന്ദ്രയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ഹമാരേ ബാരാ’.


<br>
TAGS :  HAMARE BAARAH MOVIE| KARNATAKA | BAN | LATEST NEWS
KEYWORDS : May cause communal tensions; ‘Hamare Baarah’ release banned in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *