ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ:  ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. സെന്‍സെക്‌സ് 76,787 എന്ന പുതിയ ഉയരം കടന്നു. തിരഞ്ഞെടുപ്പ് ദിവസത്തെ തിരിച്ചടിക്കു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിരികെ കയറിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ബോംബെ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചക്കായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓഹരി വിപണികള്‍ സാക്ഷ്യം വഹിച്ചത്.

വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇന്ന് സെൻസെക്സ് 1,618 പോയിൻ്റ് അഥവാ 2.2 ശതമാനം ഉയർന്ന് 76,693ലും നിഫ്റ്റി 50 468 പോയിൻ്റ് അഥവാ 2.1 ശതമാനം ഉയർന്ന് 23,290ലും എത്തി. ഏകദേശം 2,586 ഓഹരികൾ മുന്നേറി, 810 ഓഹരികൾ ഇടിഞ്ഞു, 80 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഐടി ഓഹരികളും പലിശ നിരക്കുമായി ബന്ധപ്പെട്ട ബാങ്ക്, റിയല്‍റ്റി, ഓട്ടോ ഓഹരികളും നേട്ടമുണ്ടാക്കി.
<br>
TAGS : NIFTY | BSE SENSEX | STOCK EXCHANGE
KEYWORDS : Stock market at all-time high

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *