ഗർഭധാരണത്തിനുള്ള ഭാര്യയുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ഗർഭധാരണത്തിനുള്ള ഭാര്യയുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: ഗർഭധാരണത്തിനുള്ള ഭാര്യയുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. മക്കളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. കൊലക്കേസ് പ്രതിക്കു പരോൾ അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 30 ദിവസത്തെ പരോൾ ആണു കോടതി അനുവദിച്ചത്.

കോലാർ സ്വദേശിനിയായ 31കാരി നൽകിയ പരാതിയിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണ‌‌കുമാർ പ്രതിക്കു പരോൾ അനുവദിച്ചത്. കൊലക്കേസിൽ പത്തു വർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായി 2023 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. പതിനഞ്ചു ദിവസം പരോൾ ലഭിച്ചതിനെത്തുടർന്നായിരുന്നു വിവാഹം നടത്തിയത്. ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു.

[taxopress_relatedposts id=”1″]

എന്നാൽ കുട്ടികളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇക്കാരണത്താൽ ഭർത്താവിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹർജി നൽകിയത്. ഭർത്താവിന്‍റെ അമ്മയ്ക്കു വിവിധ അസുഖങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വാദംകേട്ട കോടതി ജൂലൈ നാല് വരെ പ്രതിക്ക് പരോൾ അനുവദിക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.

TAGS: KARNATAKA, HIGHCOURT
KEYWORDS: Being pregnant is the right of wife says highcourt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *