ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികളായ സഹോദരങ്ങൾ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്‌റ്റേഷന് പരിധിയിലെ ദൊഡ്ഡനാഗമംഗലയിലാണ് സംഭവം. കെംപഗൗഡ ലേഔട്ടിൽ താമസിക്കുന്ന മധുമിത (20), രഞ്ജൻ (18) എന്നിവരാണ് മരിച്ചത്.

വേനലവധി കഴിഞ്ഞ് ആദ്യ ദിവസം കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ വാട്ടർ ടാങ്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരും ടാങ്കറിൻ്റെ പിൻചക്രത്തിനടിയിൽപ്പെട്ടു. ടാങ്കർ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES, ACCIDENT
KEYWORDS: siblings dies after water tanker hits their bike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *